നടി പ്രിയാമണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

0

തെന്നിന്ത്യന്‍ നടി പ്രിയാമണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസ്സുകാരനായ മുസ്തഫ രാജ് ആണ് പ്രതിശ്രുത വരന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് എത്തുന്നത്. ഐപി എല്‍ വേദിയില്‍ നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്. മുസ്തഫയുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു ഐ.പി.എല്ലിന്റെ ഇവന്റ് മാനേജ്മെന്റ് പാര്‍ട്ണര്‍. പ്രണയത്തിലായിരുന്ന ഇരുവരുടെയും ചിത്രങ്ങള്‍ പലതവണ സോഷ്യല്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇതെ പറ്റി വ്യക്തമായ മറുപടി പ്രിയാമണി നല്‍കിയിരുന്നില്ല. ഇന്നലെ പ്രിയാമണിയുടെ ബംഗളൂരുവില്‍ ഉള്ള വസതിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Comments

comments