കാബിനറ്റ് പദവി സംബന്ധിച്ച് അറിവൊന്നും ലഭിച്ചില്ലെന്ന് വി.എസ്.

കാബിനറ്റ് റാങ്കോടെയുള്ള പദവി വിഎസിന് നൽകാൻ പിബി തീരുമാനിച്ചതിന് പിന്നാലെ പദവി സംബന്ധിച്ച അറിവൊന്നും ലഭിച്ചില്ലെന്ന് വിഎസ്. വിഎസിന് കാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും എന്ത് പദവിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

വിഎസിന് സ്വതന്ത്ര അധികാരമുണ്ടാകും. മുഖ്യമന്ത്രിയ്ക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യേണ്ടി വരില്ല. നിയമ സാധുത പരിശോധിച്ചതിന് ശഷേഷമായിരിക്കും അന്തിമ തീരുമാനം. അടുത്ത മാസം ചേരുന്ന പിബിയ്ക്കും കേന്ദ്ര കമ്മിറ്റിക്കും ശേഷമായിരിക്കും പദവിയിൽ അന്തിമ തീരുമാനം. പിന്നീട് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകും. എന്നാൽ ഇക്കാര്യത്തിൽ സർക്കാരായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.

കാബിനറ്റ് റാങ്ക് ഉള്ള മന്ത്രിസഭാ ഉപദേശക സമിതി ചെയർമാനാക്കുക, എൽഡിഎഫിന്റെ ചെയർമാനാക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിഎസ്, സീതാറാം യെച്ചൂരിക്ക് കത്ത് നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY