Advertisement

ഫെയ്സ് ബുക്ക് തുണച്ചു. ഈ കുഞ്ഞിനെ മാതാപിതാക്കള്‍ കണ്ടെത്തി.

May 30, 2016
Google News 1 minute Read

ഫെയ്സ് ബുക്ക് അക്കൗണ്ട് ഉള്ള ഒരാളും ഈ കുട്ടിയുടെ മുഖം മറക്കില്ല. കാരണം അത്രമാത്രം ഈ ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മാതാപിതക്കളെ പിരിഞ്ഞ് നില്‍ക്കുന്ന ഈ കുട്ടിയുടെ ദൈന്യതയാര്‍ന്ന ചിത്രം ഒരിക്കലെങ്കിലും കാണാത്തവരും ഉണ്ടാകില്ല.
രണ്ട് വര്‍ഷത്തോളമായി ഈ കുട്ടിയെ കാണാതായിട്ട്. ദാ ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത, കുട്ടിയെ കണ്ടെത്തി. കുട്ടിയുെട പേര് തുഫൈല്‍.പാക്കിസ്ഥാനില്‍ നിന്ന് കാണാതായകുട്ടിയെ രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയത്. രാജസ്ഥാനിലുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
2014 ജൂണ്‍മാസത്തിലാണ് കുട്ടിയെ കാണാതാകുുന്നത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും വിവരം ഒന്നും ലഭിക്കാതെ വിഷമിച്ചിരിക്കുകയായിരുന്നു തുഫൈലിന്റെ കുടുംബം. ഇപ്പോഴെല്ലാം തുഫൈലിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ ഒഴുകി നടക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് തുഫൈലിന്റെ സൗദി അറേബ്യയിലുള്ള അങ്കിള്‍ യാദൃച്ഛികമായി ഈ ഫോട്ടോ കാണാനിടവരികയായിരുന്നു. ഫോട്ടോയ്ക്കൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അങ്കിള്‍ തന്നെയാണ് കുട്ടി എവിടെയാണെന്ന് കണ്ടെത്തിയത്.  രാജസ്ഥാനില്‍ എത്തിയതുമുതല്‍ രാജസ്ഥാന്‍ പോലീസിന്റെ സംരക്ഷണയിലായരുന്നു കുട്ടി. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് കുട്ടി രാജസ്ഥാനില്‍ എങ്ങനെ എത്തിയെന്ന്  അറിവായിട്ടില്ല.

തുഫൈലിന്റെ കുടുംബത്തിന് സന്തോഷമായെങ്കിലും ഇനിയും കടമ്പകള്‍ ബാക്കിയാണ്. പാക്കിസ്ഥാന്‍- ഇന്ത്യന്‍ എംബസികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. അതിനു മുന്നോടിയായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും കുടുംബം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here