കലാഭവന്‍ മണിയുടെ മരണം. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്?

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം മണിയുടെ വീട്ടിലെത്തിയ സംഘം മണിയുടെ വീട്ടുകാര്‍ക്കാണ് ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഹൈദ്രാബാദിലെ കേന്ദ്രലാബിലെ പരിശോധനാഫലത്തില്‍ കീടനാശിനിയുടെ അംശം ലഭിക്കാത്തതിനെ തുടര്‍ന്ന് പാതി ദുരൂഹതകള്‍ മാറിയെന്നാണ് അന്വേഷണസംഘം പറയുന്നത്. മെഥനോള്‍ എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നത് കണ്ടെത്തുക  മാത്രമണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. അതാണ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം പറയുന്നത്.

NO COMMENTS

LEAVE A REPLY