യുഡിഎഫിലെ ഗ്രൂപ്പ് തര്‍ക്കവും പിണക്കവും അവസാനിച്ചു: രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടിയുടേത് ഉദാത്ത മാതൃക. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിലെ പടല പിണക്കങ്ങളും തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തല.
ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തേയ്ക്ക് തന്റെ പേര് നിര്‍ദേശിച്ചത്, ഇത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസില്‍ പടലപ്പിണക്കങ്ങളുടെ യുഗം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.

ഉമ്മന്‍ ചാണ്ടിയുടെ ഈ മാതൃകാ പരമായ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ട് കിട മത്സരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. കോണ്‍ഗ്രസിനെ ഒരു ഏക ശിലാ വിഗ്രഹം പോലെ കൊണ്ടുപോകും.
പുതിയ സര്‍ക്കാരിന്റെ ഹണി മൂണ്‍ പീരീഡില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതായും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ ഒറ്റക്കെട്ടായി ഒരു തീരുമാനം എടുത്തതാണ്. അത് എതിര്‍ത്ത് മുന്നോട്ട് പോകുന്നത് ഗുണകരമല്ല. ആതിരപ്പള്ളി വിഷയത്തില്‍ കേരളത്തിന്റെ പൊതു അഭിപ്രായം കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും അദ്ദേഹം പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY