ചാക്കോച്ചന്റെ നായികയായി കാഞ്ചനമാല

0

കുഞ്ചാക്കോ ബോബനെയും പാർവ്വതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പണിപ്പുരയിൽ. കേരളത്തിൽ ജോലി ചെയ്യുന്ന നേഴ്‌സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കന്യകാടാക്കീസിന്റെ തിരക്കഥാകൃത്തുക്കളായ പി വി ഷജികുമാറും മഹേഷും ചേർന്നാണ്.

രാജേഷ് പിള്ള ചിത്രം മിലിയുടെ തിരക്കഥ ഒരുക്കിയത് ഷാജികുമാർ ആയിരുന്നു. മിലിയിൽനിന്ന് വ്യത്യസ്തമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്വ വേണ്ടി ഒരുക്കുന്നത് എന്ന് ഷാജികുമാർ പറഞ്ഞു. നിരവധി ആളുകളുടെ അനുഭവങ്ങൾ ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോയുടേയും പാർവ്വതിയുടേയും വേഷങ്ങളോ ലൊക്കേഷനോ പുറത്തുവിട്ടിട്ടില്ല. ഇത് ഒരു സർപ്രൈസ് ആണെന്നാണ് സംവിധായകൻ മഹേഷ് നാരായണൻ പറയുന്നത്. ജൂൺ 20 ന് ഷൂട്ടിങ് ആരംഭിക്കും.

Comments

comments