കരക്കടിയുന്ന കുഞ്ഞുമുഖങ്ങളിൽ അലൻ കുർദിക്കൊപ്പം ഇനി മാർട്ടിനും

അഭയാർത്ഥി ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലായി അലൻ കുർദി എന്ന പിഞ്ചുബാലന്റെ ചിത്രം മനസ്സിൽ നൊമ്പരമായി തുടരുമ്പോൾ മറ്റൊരു ദുരന്തം കൂടി.
മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥി ബോട്ട് മറിഞ്ഞ് ഒരു കുഞ്ഞുകൂടി കരക്കടിഞ്ഞു. മരിച്ച കുഞ്ഞിന്റെ പേരോ നാടോ പുറത്തുവിട്ടിട്ടില്ലെങ്കിലും അഭയാർത്ഥികളുടെ മുഖമാകുകയാണ് ഈ ബാലനും.

കുഞ്ഞിനെ രക്ഷിച്ചവർ മാർട്ടിൻ എന്ന പേരാണ് കുഞ്ഞിന് നൽകിയത്.
ഒന്നര വയസ്സ് മാത്രമാണ് മാർട്ടിന്റെ പ്രായം. ലിബിയയ്ക്കും ഇറ്റലിയ്ക്കുമിടയിലെ കടൽപ്രദേശത്ത് അഭയാർത്ഥികൾക്കുവേണ്ടി രക്ഷാപ്രവർത്തനം നടത്തുന്ന ജർമനിയുടെ മനുഷ്യവകാശ സംഘടനയായ സീ വാച്ചിലെ ജോലിക്കാരാണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്.

യുദ്ധവും വംശവെറിയും സ്വന്തം നാട് വിട്ട് പാലായനത്തിന് പ്രേരിപ്പിച്ച അനേകരുടെ നിസ്സാഹായതയുടെ നേർച്ചിത്രമായി അലൻ കുർദിയ്‌ക്കൊപ്പം ലോകം ഇനി മാർട്ടിനെയും ഓർക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE