” നട്ടെല്ല് ആർക്കും പണയം വച്ചിട്ടില്ല ” ; സെൻകുമാർ അവധിയിൽ പോകും

പോലീസ് സേനയിലെ അഴിച്ചു പണിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഡി ജി പി സെൻ കുമാർ . അടുത്ത വൃത്തങ്ങളിൽ ‘നട്ടെല്ല് ആർക്കും പണയം വച്ചിട്ടില്ല’ എന്ന് മാത്രം പ്രതികരണം ഒതുക്കിയ സെൻ കുമാർ ബാക്കിയുള്ള സർവ്വീസ് കാലം അവധിയിൽ പ്രവേശിക്കുകയോ കേന്ദ്ര സർവ്വീസ്സിലേക്ക് വഴിമാറുകയോ ചെയ്യുമെന്ന സൂചനയാണ് നല്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി. ടി.പി. സെൻകുമാറിനെ സ്ഥാനത്ത് നിന്നും നീക്കി പകരം ഫയർ ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയെ  ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി. ആയി നിയമിക്കുകയായിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയാണ്  പുതിയ നിയമനം നല്കിയത്. ജേക്കബ് തോമസ് ആയിരുന്നു ഈ സ്ഥാനത്ത്.

NO COMMENTS

LEAVE A REPLY