#ശരിയായി ; ജേക്കബ് തോമസിനെ വിജലൻസ് ഡയറക്ടറായി നിയമിക്കും

jacob-thomas

ഡി.ജി.പി. ടി.പി. സെൻകുമാറിനെ മാറ്റി, പകരം ലോക്‌നാഥ് ബെഹ്‌റ

പിണറായി വിജയൻ പോലീസ്സിനെ അടിമുടി മാറ്റാനുള്ള പുറപ്പാടിൽ! മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ പൊലീസ് തലപ്പത്ത് തന്നെ അഴിച്ചുപണി നടത്തിയാണ് പോലീസിന്റെ കാര്യം ശരിയാക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി. ടി.പി. സെൻകുമാറിനെ സ്ഥാനത്ത് നിന്നും നീക്കി. പകരം ഫയർ ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി ചുമതലയേൽക്കും.

വിജലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കും. വിജലൻസ് ഡയക്ടറായിരുന്ന ശങ്കർ റെഡ്ഡിയെ സ്ഥാനത്ത് നിന്നും മാറ്റി. ബുധനാഴ്ച്ച്ചകളിൽ നടക്കുന്ന മന്ത്രിസഭാ യോഗങ്ങളിൽ ആണ് സുപ്രധാന മാറ്റങ്ങൾ ഉണ്ടാകാറ്. എന്നാൽ ആഭ്യന്തര വകുപ്പിലെ മുഖ്യമന്ത്രിയുടെ പൂർണ്നാധികാരം പ്രകടമാക്കിയാണ് പുതിയ നടപടി. സെൻ കുമാർ പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആകും. ജേക്കബ് തോമസ് ആയിരുന്നു ഈ സ്ഥാനത്ത്.

ജേക്കബ് തോമസിനെ എൽഡിഎഫ് ശരിയാക്കുമോ #ശരിയാക്കണം
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE