പെയിന്റ് ഉണ്ടോ ലേശം എടുക്കാന്‍? ചോദിക്കുന്നത് മ്മളെ കളക്ടര്‍ ബ്രോയാണേ…

പെയിന്റ് അന്വേഷിക്കുന്ന ഒരു കളക്ടറോ? നെറ്റി ചുളിക്കണ്ട. ഇത്തരത്തില്‍ സാധാരണക്കാരുടെ ഭാഷയില്‍ ഈ ചോദ്യം ചോദിക്കാന്‍ കേരളത്തില്‍ ഒരേ ഒരു കളക്ടറേയുള്ളൂ. കോഴിക്കോട്ടെ മ്മളെ സ്വന്തം കളക്ടര്‍ ബ്രോ.

അതെ എന്‍.പ്രശാന്ത്  തന്നെ. കളക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ തൂണുകളും ചുമരുകളും ചിത്രപ്പണി ചെയ്ത് മോടി കൂട്ടുന്ന മണിച്ചിത്രത്തൂണ്‍ പദ്ധതിയ്കായി ചായം വാങ്ങാന്‍ കലാകാരന്മാര്‍ക്ക് കാശില്ല. അതിനായാണ് കളക്ടര്‍ ബ്രോ പെയിന്റ് ആവശ്യപ്പെടുന്നത്.
പെയിന്റ് വാങ്ങിനല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8593008813 ഈ നമ്പറില്‍ ബന്ധപ്പെടാം.

NO COMMENTS

LEAVE A REPLY