സായി പല്ലവി തെലുങ്കിലേക്ക്

മലയാളികളുടെ മലര്‍ മിസ്സ് തെലുങ്കില്‍ നായികയാകാനൊരുങ്ങുന്നു. സംവിധായകന്‍ ശേഖര്‍ കമ്മൂലയുടെ പുതിയ ചിത്രത്തിലാണ് സായി പല്ലവി നായികയാകുന്നത്. വരുണ്‍ തേജാണ് ചിത്രത്തിലെ നായകന്‍. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും.
ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച കലിയ്ക്കുശേഷം ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു സായി പല്ലവി. ഈ ഇടവേളയില്‍ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയായതോടെ ഇനി സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് സായി പല്ലവി.

NO COMMENTS

LEAVE A REPLY