നരേന്ദ്ര മോഡി ഷഹെൻഷാ അല്ലെന്ന് സോണിയ

0
165

നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ചക്രവർത്തി ഷഹെൻഷായെപ്പോലെ പെരുമാറരുതെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.

രാജ്യം വരൾച്ചയിൽ ദുരിതമനുഭവിക്കുമ്പോൾ മോഡി സർക്കാർ രണ്ടാം വാർഷികാഷോഷങ്ങളുടെ തിരക്കിലാണ്. ഇത്തരം ആഘോഷങ്ങൾക്ക് ഇപ്പോൾ പ്രസക്തിയുള്ളതായി തോനുന്നില്ലെന്നും സോണിയ പറഞ്ഞു. റായ്ബറേലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സോണിയ ആഘോങ്ങളെപ്പറ്റി പ്രതികരിച്ചത്.

മന്ത്രിമാർ മോഡിയ്ക്ക് ചക്രവർത്തിയുടെ പരിവേഷമാണ് നൽകിയിരിക്കുന്നതെന്നും സോണിയ ആരോപിച്ചു. അയുധ ഇടപാട് നടത്തുന്ന സഞ്ജയ് ഭണ്ഡാരിയും റോബർട് വദ്രയും തമ്മിലുള്ള ബന്ധത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയം അന്വേഷണം നടത്തുന്നതിനേയും സോണി വിമർശിച്ചു.

മോഡിക്കെതിരായ സോണിയയുടെ പ്രസ്ഥാവനക്കെതിരെ ബിജെപി രംഗത്തെത്തി. എന്താണ് ഷഹെൻഷായിസമെന്ന് മനസ്സിലാക്കിയാണോ സോണിയയും കോൺഗ്രസും സംസാരിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര ചോദിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ഉത്തരവാദിയായ ഇന്ദിരാഗാന്ധിയാണ് യഥാർത്ഥ ഷഹൻഷാ എന്നും അദ്ദേഹം പറഞ്ഞു. താഴേ തട്ടിൽനിന്ന് ഉയർന്നുവന്ന മോഡി പ്രധാനമന്ത്രിയായത് അംഗീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നതാണ് പ്രശ്‌നമെന്നും സംബിത് പത്ര പറഞ്ഞു.

NO COMMENTS

LEAVE A REPLY