സെൻകുമാർ നിയമനടപടി സ്വീകരിക്കാൻ സാധ്യത

തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിൽ ചട്ടലംഘനം ഉണ്ടെന്ന് സെൻകുമാർ. സ്ഥാനമാറ്റം സുപ്രീംകോടതി വിധിക്കും പോലീസ് ആക്ടിനും എതിരാണെന്നും സെൻകുമാർ പറഞ്ഞു. വാശി പിടിച്ച് ഡിജിപി ആയി ഇരിക്കുന്നതിൽ യാതൊരു അർഥവുമില്ല. ബെഹ്‌റയെ ആയിരിക്കും സർക്കാരിന് വനേണ്ടതെന്നും സെൻകുമാർ. സർക്കാർ നിലപാട് മാന്യമായി അറിയിക്കാമനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി. ടി.പി. സെൻകുമാറിനെ സ്ഥാനത്ത് നിന്നും നീക്കി പകരം ഫയർ ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി. ആയി നിയമിച്ചിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയാണ് പുതിയ നിയമനം നല്കിയത്.  സെൻകുമാർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്ഥാനമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE