കൊയിലാണ്ടിയിൽ വാഹാനാപകടം; രണ്ട് പേർ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കൊയിലാണ്ടി നന്തി ടോൾ ബൂത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് നന്തി സ്വദേശികളായ ബഷീർ(54), ഭാര്യ ജമീല(47) എന്നിവർ മരിച്ചത്.

ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് കാർ മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ബഷീറിന്റെ അമ്മുയുടെ മരണവിവരമറിഞ്ഞ് കണ്ണൂർ ഉള്ളൂർക്കടവിൽനിന്ന് നന്തിയിലെ ഒറ്റതെങ്ങിലെ വീട്ടിലേക്ക് വരും വഴിയാണ് അപകടം.

NO COMMENTS

LEAVE A REPLY