വെറും കാസ്ട്രോയോ, ഉപദേശിയോ ? ഇന്നറിയാം

0

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്.അച്യുതാനന്ദന്റെ പദവി നാളത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച ചർച്ചകൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്നു. നിയമ തടസങ്ങൾ പരിഗണിച്ച് പുതിയ അധികാര സ്ഥാനം കണ്ടെത്താൻ മന്ത്രിസഭായോഗത്തിൽ ചർച്ചനടത്തും. വിഎസുമായി കൂടിയാലോചിച്ചതിന് ശേഷം ഇന്ന് തന്നെ തീരുമാനം എടുക്കാനാണ് സാധ്യത.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായി പിണറായി വിജയൻ ഡൽഹിയിൽ കൂടിയാലോചിച്ചിരുന്നു. സർക്കാർ എന്തെങ്കിലും തീരുമാനമെടുത്താൽ അപ്പോൾ അറിയിക്കാമെന്നായിരുന്നു ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ പിണറായി പറഞ്ഞിരുന്നത്. എൽഡിഎഫ് വി.എസ്.അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നൽകാൻ തന്നെയാണ് താൽപ്പര്യപ്പെടുന്നത്. പ്രത്യേകിച്ച് ഘടക കക്ഷികൾക്ക് അച്ചുതാനന്ദൻ പുറത്തു നിൽക്കുന്നതിൽ താല്പര്യം ഇല്ല.

Comments

comments

youtube subcribe