ജനതാദളില്‍ “ജഗഡ”

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്ത ജനതാദളില്‍ പാര്‍ട്ടിയെക്കുറിച്ചും, മുന്നണിയെക്കുറിച്ചും പരസ്യ വിമര്‍ശനം. ഇടതു മുന്നണിയിലേക്ക് മാറിയിരുന്നുവെങ്കില്‍ പാര്‍ട്ടി മികച്ച വിജയം നേടിയേനെയെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയില്‍ തന്റെ തോല്‍വിയ്ക്ക് കാരണം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് ഷേയ്ക്ക് പി. ഹാരിസ് ആരോപിച്ചു. വടകരയില്‍ യുഡിഎഫ് കക്ഷികള്‍ ആര്‍.എം.പിയ്ക്ക് വോട്ടു മറിച്ചുവെന്നും പരാതി ഉയര്‍ന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ യോഗം തീരുമാനിച്ചു.

പരാജയം സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കളായ വറുഗീസ് ജോര്‍ജ്, ഷെയ്ക്ക് പി ഹാരിസ് എന്നിവര്‍ രാജി വെച്ചെങ്കിലും നേതൃത്വം ഇടപെട്ട് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജെഡിയു സംസ്ഥാന വൈസ് പ്രസിഡന്റായി വി. സുരേന്ദ്രന്‍ പിള്ളയെ നിയമിച്ചു.

രാജ്യസഭാ സീറ്റ് എന്ന യുഡിഎഫിന്റെ വാഗ്ദാനത്തില്‍ അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ അടക്കമുളള നേതൃത്വം കീഴ്‌പ്പെട്ടു എന്ന വിമര്‍ശനവും സംസ്ഥാന യോഗത്തില്‍ ഉയര്‍ന്നു. യുഡിഎഫ് മുന്നണി വിട്ട് ജനതാദള്‍ പോകരുതെന്ന ഏതാനും പേരുടെ സമ്മര്‍ദ്ദത്തിന് നേതൃത്വം കീഴടങ്ങിയെന്നും സമിതിയില്‍ ആരോപണം ഉയര്‍ന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE