Advertisement

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി സിനിമാക്കൂട്ട്

June 1, 2016
Google News 0 minutes Read

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ ഉടമകളെ സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ ഉടമകൾ. ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികളുടേയും ഉടമകൾ ഇവരായിരിക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റേതായിരുന്നു. ഈ ഓഹരികളാണ് ഇവർ ഏറ്റെടുക്കുക. ബാക്കി 20 % ഓഹരിയുടെ ഉടമയായി സച്ചിൻ തുടരും.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഉടമകളെ പ്രഖ്യാപിച്ചത്‌. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമകളെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സച്ചിനെ മന്ത്രി ഇ പി ജയരാജൻ ഡോ ടി എൻ തോമസ് ഐസക് എന്നിവർ ചേർന്ന് സ്വീകരിച്ചു.

kerala-blastersമുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലഹരിക്കെതിരെ സച്ചിനെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാനും തീരുമാനിച്ചു. കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിനും ഉറപ്പുനൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here