നാടിനേയും നാട്ടാരേയും പറ്റിച്ച് കടന്ന് കളഞ്ഞ മല്യ ലണ്ടനില്‍ ക്രിക്കറ്റ് കളി കണ്ട് സുഖിയ്ക്കുന്നു!

ഇവിടെ നിന്ന് നില്‍ക്കക്കള്ളിയില്ലാതെ നാടു കടന്ന മല്യ സുഖിക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോ പറഞ്ഞ് തരും. ബാങ്കുകള്‍ക്ക് 9000കോടി കുടിശ്ശിക വരുത്തി നാടുകടന്ന മദ്യ രാജാവ് വിജയ് മല്യ ലണ്ടനിലിരുന്ന് ഐ.പി.എല്‍ കണ്ട് സുഖിക്കുന്ന വിഡീയോ പുറത്ത്. മല്യയുടെ മകനായ സിദ്ധാര്‍ത്ഥാണ് വീഡിയോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരോടൊപ്പം മറ്റ് ചിലരേയും വീഡിയോയില്‍ കാണാം.
സ്വന്തം ടീം റോയല്‍ ചലഞ്ചേഴ്സിന്റെ മത്സരമാണ് മല്യ കാണുന്നത്. ‘ഗോ ആര്‍ സി ബി’ എന്ന് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് മല്യ വീഡിയോയില്‍

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE