മെഡിക്കൽ പ്രവേശനം; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിയ്ക്ക്

0

സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി മുഹമ്മദ് മുനവ്വിർ ബി. വി. യാണ് ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം സ്വദേശി ലക്ഷ്മൺ ദേവ്, എറണാകുളം സ്വദേശി ബൻസൺ ജെ എൽദോ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി. എ.സി വിഭാഗത്തിൽ ഒന്നാം റാങ്ക് ഡിപിൻ ജി രാജിനാണ്. എസ് ടി വിഭാഗത്തിലെ റാങ്ക് പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഫലം പ്രഖ്യാപിച്ചത്. 1047087 പേർ പരീക്ഷയിൽ യോഗ്യത നേടി. ആദ്യ പത്ത് റാങ്കുകളിൽ ഏഴ് പേർ ആൺകുട്ടികളാണ്. എഞ്ചിനീയർ പരീക്ഷയുടെ ഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.

മെഡിക്കൽ എൻട്രൻസ്; ആദ്യ പത്ത് റാങ്കുകൾ

മുഹമ്മദ് മുനവ്വിർ ബിവി. – കണ്ണൂർ
ലക്ഷ്മൺ ദേവ് ബി – ചെന്നൈ
ബൻസൺ ജെ എൽദോ – എറണാകുളം
റമീസാ ജഹാൻ എംസി – മലപ്പുറം
ടിവിൻ ജോയ് പുല്ലൂക്കര – തൃശൂർ
അജയ് എസ് നായർ – തൃപ്പൂണിത്തുറ
ആസിഫ് അബാൻ കെ – മലപ്പുറം
ഹരികൃഷ്ണൻ കെ – കോഴിക്കോട്
അലീന അഗസ്റ്റിൻ – കോട്ടയം
നിഹല എ – മലപ്പുറം

Comments

comments

youtube subcribe