സച്ചിനുമൊത്തുള്ള കൂടിക്കാഴ്ച ഹൃദ്യമെന്ന് പിണറായി

കേരള ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി നടത്തിയ കൂടിക്കാഴ്ച ഹൃദ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ കായിക രംഗത്തെ വികസനത്തിനുള്ള സഹായ സഹകരണണങ്ങൾക്കൊപ്പം ലഹരി വിരുദ്ധ പോരാട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷകരമാണെന്നും പിണറായി.

ഇന്ന് രാവിലെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ലഹരിക്കെതിരെ സച്ചിനെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാൻ തീരുമാനിച്ചു. കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിനും ഉറപ്പുനൽകി. കേരളത്തിലെ യുവാക്കളിൽ ലഹരി ഉപയോഗം വ്യാപകമാണ്. ലഹരിക്കെതിരെ പ്രചാരണം നടത്താൻ സച്ചിന്റെ പേര് ഉപയോഗിക്കുന്നതിനുള്ള അനുവാദം നൽകിയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.സച്ചിൻ നേരത്തേ തന്നെ ലഹരിക്കെതിരെ നിൽക്കുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാനുള്ള കൂടുതൽ ചർച്ചകൾ സച്ചിന്റെ ഓഫീസുമായി തുടർന്ന് നടത്തുമെന്നും പിണറായി വിജയൻ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE