Advertisement

കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിൻ

June 1, 2016
Google News 0 minutes Read

കേരള ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമകളെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സച്ചിനെ മന്ത്രി ഇ പി ജയരാജൻ ഡോ ടി എൻ തോമസ് ഐസക് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലഹരിക്കെതിരെ സച്ചിനെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാൻ തീരുമാനിച്ചു. കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിനും ഉറപ്പുനൽകി.

കേരളത്തിലെ യുവാക്കളിൽ ലഹരി ഉപയോഗം വ്യാപകമാണ്. ലഹരിക്കെതിരെ പ്രചാരണം നടത്താൻ സച്ചിന്റെ പേര് ഉപയോഗിക്കുന്നതിനുള്ള അനുവാദം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സച്ചിൻ നേരത്തേ തന്നെ ലഹരിക്കെതിരെ നിൽക്കുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാനുള്ള കൂടുതൽ ചർച്ചകൾ സച്ചിന്റെ ഓഫീസുമായി തുടർന്ന് നടത്തുമെന്നും പിണറായി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here