Advertisement

കുറിപ്പിന് മറുപടിയായി വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

June 1, 2016
Google News 0 minutes Read
v s achuthananthan

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പദവി ആവശ്യപ്പെട്ട് വിഎസ് കുറിപ്പ് നൽകി എന്ന വാർത്തയ്ക്ക് മറുപടിയായി വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പദവിയ്ക്കും പിന്നാലെ ഇന്നുവരെ താൻ പോയിട്ടില്ലെന്നും താൻ കൂടി നട്ടുനനച്ചു വളർത്തിയ പാർട്ടിയിലെ ഒരു നേതാവിനോട് സംസാരിക്കാൻ കുറിപ്പ് മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചു നൽകേണ്ട അവസ്ഥ ഇല്ലെന്നും വിഎസ്. സീതാറാം
യെച്ചൂരിയുമായി സത്യപ്രതിജ്ഞയ്ക്ക് മുമ്പും പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു.

അപ്പോഴൊന്നും നൽകാതെ എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങൾ എഴുതിനൽകുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. .യെച്ചൂരിതന്നെ ഇതുസംബന്ധിച്ചു പറഞ്ഞത് പല അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ്. അല്ലാതെ താൻ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നൽകി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ല എന്നും വിഎസ് പോസ്റ്റിൽ കുറിക്കുന്നു.

തനിക്ക് ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട് എന്നും വിഎസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here