തലശ്ശേരിയില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു.

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. തലശ്ശേരിയിലെ ഐഡിബിഐ ബാങ്കിലെ ജീവനക്കാരി വില്‍നയാണ് മരിച്ചത്. ബാങ്കിലെ തന്നെ സുരക്ഷാ ജീവനക്കാരന്‍ അഞ്ചരക്കണ്ടി സ്വദേശി ഹരിന്ദ്രന്റെ  തോക്കിലെ വെടിയേറ്റാണ്  അപകടം നടന്നത് . തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.രാവിലെ പത്തരമണിയോടെയായിരുന്നു സംഭവ. മരിച്ച വിൽന ബേങ്കിൽ ജോലിക്കെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. 

അപകടം നടന്നയുടനെ ഇന്ദിരാഗാന്ദി ആശുപത്രിയിൽ ഏത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റ്മോട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ഓട്ടോ ഡ്രൈവർ വിനോദിന്റെയും സുധയുടെയും മകളാണ് വിൽന. കൊമ്മൽവയൽ പൂജയിൽ സംഗീതാണ് വില്‍നയുടെ ഭർത്താവ്.

ഹരീന്ദ്രനെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE