അഴിമതിക്കാർക്കായി ഇനി മഞ്ഞ,ചുവപ്പ് കാർഡുകൾ!!!

0

ക്രിയാത്മക വിജിലൻസ് എന്ന ആശയവുമായി വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ്.അഴിമതികൾ അവസാനിപ്പിക്കാൻ വിജിലൻസിലും ഫുട്‌ബോളിലേതു പോലെ കാർഡ് സംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിക്കവേ വാർത്താസമ്മേളനത്തിൽ മഞ്ഞ,ചുവപ്പ് കാർഡുകൾ ഉയർത്തിക്കാട്ടാനും ഡിജിപി മറന്നില്ല. ഫൗളില്ലാത്ത വിജിലൻസ് സംവിധാനമാണ് വേണ്ടത്. എല്ലാ വകുപ്പുകളും
നിരീക്ഷണത്തിലായിരിക്കും.അഴിമതിക്കാർക്കെതിരെ പത്തിവിടർത്തി കാണിക്കുന്ന പരിപാടി ഇനിയുണ്ടാവില്ല.കടി കൊള്ളുമ്പോൾ അഴിമതിക്കാർ താനേ അറിഞ്ഞുകൊള്ളുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

Comments

comments

youtube subcribe