അവശ്യവസ്തുക്കൾക്ക് അമിതവില; ദുബായിൽ ഒരു ലക്ഷം ദിർഹം വരെ പിഴ

 

ദുബായിൽ റമദാൻ മാസത്തിൽ അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം. ഒരു ലക്ഷം ദിർഹം വരെ പിഴയിനത്തിൽ ഈടാക്കും.കുറ്റം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും വ്യാപാരികളെ അറിയിച്ചിട്ടുണ്ട്.അവശ്യവസ്തുക്കളുടെ വിലനിലവാരം കർശനമായി നിരീക്ഷിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.ഇതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് പരാതി അറിയിക്കാൻ പൊതുജനങ്ങൾക്കായി ടോൾഫ്രീ നമ്പരും സജ്ജമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY