പഠാൻകോട്ട്- പാകിസ്ഥാന് ക്ലീൻ ചിറ്റ് ; പാക് പങ്കിന് തെളിവില്ലെന്ന് എൻ.ഐ.എ. തലവൻ

രാജ്യത്തെ നടുക്കിയ പഠാൻകോട്ട് വ്യോമസേനാ താവളത്തിനുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ക്ലീൻ ചിറ്റ് നല്കി ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവത്തിൽ പാകിസ്താൻ സർക്കാരിന് നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഡയറക്ടർ ജനറൽ ശരത് കുമാർ പറഞ്ഞതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. പാകിസ്താൻ എന്ന രാജ്യത്തേയോ , സർക്കാരിനെയോ മാത്രമല്ല, പാക്ക് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളെയും സംശയിക്കാൻ തക്ക തെളിവുകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY