ഹൈദ്രാബാദില്‍ ഏറ്റവും വലിയ ത്രിവര്‍ണ്ണ പതാക

ഇന്ത്യയുടെ ഏറ്റവും വലിയ ത്രിവര്‍ണ്ണ പതാക ഹൈദ്രാബാദിനു സ്വന്തം. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാറാണ് ഈ വലിയ പതാക സ്വന്തമാക്കിയത്.
72 അടിയാണ് പതാകയുടെ നീളം.108 അടിയാണ് വീതി.മുബൈയിലെ ഫ്ലാഗ് ഫൗണ്ടേഷനാണ് പതാക നിര്‍മ്മിച്ചിരിക്കുന്നത്. 291അടി ഉയരമുള്ള ഇരുമ്പു ദണ്ഡിലാണ് പതാക ഉയര്‍ത്തിയത്. വാര്‍ഷികാഘോഷം നടന്ന സഞ്ജീവയ്യ പാര്‍ക്കില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഭീമന്‍ പതാക ഉയര്‍ത്തി.

NO COMMENTS

LEAVE A REPLY