മജിസ്ട്രേറ്റ്മാര്‍ പോര. അമ്പത് പേരെ തിരിച്ച് വിളിക്കുന്നു

0

മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പതിലേറെ മുന്‍സിഫ് മജിസ്ട്രേറ്റുമാരെ തിരിച്ച് വിളിക്കുന്നു.
ഹൈക്കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാര്‍ അടങ്ങിയ ഭരണനിര്‍വഹണ സമിതിയാണ് ഇവരെ തിരിച്ച് വിളിക്കാന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. കോടതികളിലേയും മറ്റ് നിയമവിഭാഗങ്ങളിലേയും ജീവനക്കാരില്‍ നിന്ന് നിയമിച്ച മജിസ്ട്രേറ്റുമാരാണ് തിരിച്ചുവിളിക്കപ്പെടുന്നത്.  ലോ കോളേജ് ലക്ചര്‍മാര്‍വരെ ഈക്കൂട്ടത്തിലുണ്ട്.  2012മുതല്‍ നിയമനം നേടിയവരാണിവര്‍.

Comments

comments

youtube subcribe