വികൃതി കാണിച്ചതിന് അച്ഛനമ്മമാര്‍ കാട്ടിലുപേക്ഷിച്ച കുട്ടിയെ ഏഴുദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി

0

വികൃതി കാണിച്ചതിന് അച്ഛനമ്മമാര്‍ കാട്ടിലുപേക്ഷിച്ച കുട്ടിയെ ഏഴുദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ കാട്ടില്‍ യൊമാറ്റോ തനൂക എന്ന ബാലനെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചത്. പാര്‍ക്കില്‍ കിടന്ന കാറിനെതിരെ കല്ലെറിഞ്ഞതിനായിരുന്നു ഈ ശിക്ഷാ നടപടി.  അരിശം പൂണ്ട മാതാപിതാക്കള്‍ കാടിന് സമീപത്തുള്ള വഴിയില്‍ കുട്ടിയെ ഇറക്കിനിര്‍ത്തി കാറില്‍ മടങ്ങുകയായിരുന്നു. അരകിലോ മീറ്റര്‍ പോയിക്കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തി നോക്കിയപ്പോള്‍ കുട്ടി അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീടങ്ങോട്ട് പോലീസ് കുട്ടിയെ കണ്ടെത്താന്‍ രംഗത്ത് ഇറങ്ങുകയായിരുന്നു.സൈനികര്‍ ഉള്‍പ്പെടെ 180 രക്ഷാപ്രവര്‍ത്തകരാണ് കുട്ടിയ്ക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നത്. കൂടാതെ ഡോഗ് സ്‌ക്വാഡ്, ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചുള്ള തിരച്ചിലും നടന്നു.
കുട്ടിയെ കണ്ടെത്തിയ കാര്യം ഇന്ന് രാവിലെ എട്ടുമണിയോടെ  ജപ്പാന്‍ പോലീസാണ് പുറത്ത് വിട്ടത്.ഷിക്കാബെയിലെ സൈമ്മിക കേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെയുണ്ടായിന്നില്ല.

Untitled design(10)

Comments

comments

youtube subcribe