മുഹമ്മദാലി കേരളത്തിന്റെ അഭിമാനതാരം; കായികമന്ത്രിയുടെ അനുസ്മരണം കേട്ട് അന്തംവിട്ട് സോഷ്യൽമീഡിയ

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്റെ അഭിമാനതാരമാക്കിയ മന്ത്രി ഇ.പി.ജയരാജന്റെ അനുസ്മരണം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.കായികരംഗത്ത് ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്കെത്തിച്ച താരമാണ് അലി. അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള കായികലോകത്തിന്റെ ദുഖം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. മനോരമന്യൂസിന് നല്കിയ പ്രതികരണത്തിലായിരുന്നു മന്ത്രിയുടെ സൂപ്പർഹിറ്റ് ഡയലോഗ്!! കായികമന്ത്രിയുടെ സ്‌പോർട്‌സ് പരിജ്ഞാനത്തിൽ പകച്ചുപോയ സോഷ്യൽ മീഡിയ ഇനി എങ്ങനെ എല്ലാം ശരിയാകും എന്നാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY