ആൺകുട്ടിയെ പ്രസവിച്ചില്ല; ഭാര്യയെ ഭർത്താവ് കൊന്നു

 

ആൺകുട്ടി ഉണ്ടാവാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് മുപ്പതുകാരിയായ ഹെതൽ പാർമറെ ഭർത്താവ് ജിതേന്ദ്ര കൊലപ്പെടുത്തിയത്. മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്. ആൺകുട്ടികൾ ഉണ്ടാവാത്തത് ഹെതലിന്റെ കുറ്റമാണെന്നാരോപിച്ച് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. ജിതേന്ദ്ര ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. കൊല നടന്ന ദിവസവും വലിയ വഴക്ക് ഉണ്ടായതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു. ആൺകുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തവൾക്ക് വീട്ടിൽ തുടരാൻ യോഗ്യതയില്ലെന്ന് പറഞ്ഞാണ് ഹെതലിനെ ജിതേന്ദ്ര മർദ്ദിച്ചു തുടങ്ങിയത്.തുടർന്ന് ഇയാൾ ഭാര്യയെ കിണറ്റിലിടുകയായിരുന്നു.

NO COMMENTS

LEAVE A REPLY