വിസ്മയകരമായ ഒരു വിമാന യാത്രാനുഭവം; കനിഹ പറയുന്നു ലാലേട്ടനെക്കുറിച്ച്!!

0

 

കനിഹയ്ക്ക് വിമാനയാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു സഹയാത്രികനെ കിട്ടി. മുന്നറിയിപ്പൊന്നുമില്ലാതെ കനിഹയ്ക്ക് അരികിലെത്തിയത് മറ്റാരുമല്ല,സാക്ഷാൽ മോഹൻലാൽ.ഫഌവേഴ്‌സിന്റെ ‘കോമഡി സൂപ്പർ നൈറ്റി’ൽ
പങ്കെടുക്കുന്നതിന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു കനിഹ.ആ രസകരമായ യാത്രാനുഭവത്തെക്കുറിച്ച് പ്രിയനടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

”പുലർച്ചെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലാത്തതിനാൽ എണീറ്റതേ മടിച്ചാണ്. ഫ്‌ളൈറ്റിൽ കയറി ഒരുവിധത്തിൽ എന്റെ സീറ്റ് കണ്ടെത്തി ഇരുന്നു. മയക്കത്തിലേക്ക് വഴുതിവീഴുകയായിരുന്നു. അപ്പോഴതാ സ്വപ്‌നത്തിൽ നിന്നെന്ന പോലെ ഒരാൾ നടന്നടുക്കുന്നു. ദൈവമേ,ലാലേട്ടൻ!! വിനീതമായ ആ സാമീപ്യം..ഒപ്പം യാത്ര ചെയ്യുക രസകരമാണ്..!!”

Comments

comments

youtube subcribe