പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്ക്. അപകടം പുറ്റിങ്ങല്‍ ദുരന്തത്തില്‍ കേന്ദ്രകമ്മീഷന് മുമ്പില്‍ മൊഴി നല്‍കാന്‍ വരുന്നവഴി

0

തിരുവനന്തപുരത്ത് പാങ്ങോട് വച്ച് അപകടത്തില്‍ പരിക്കേറ്റത് പുറ്റിങ്ങല്‍ ദുരന്തത്തില്‍ കേന്ദ്രകമ്മീഷന് മുമ്പില്‍ മൊഴി നല്‍കാന്‍ വരുന്നവഴി. കമ്മീഷനുമുന്നില്‍ ഹാജരാകാനായി തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് വരികയായികുന്നു പീതാംബരക്കുറുപ്പ്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവക്കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പാങ്ങോടിന് സമീപത്ത് വച്ചാണ് അപകടം. ഇദ്ദേഹത്തിന് തലയ്ക്ക് പരിയ്ക്കുണ്ട്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ തെളിവെടുപ്പ് നടത്തുന്ന കേന്ദ്ര അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസമാണ് പീതാംബരക്കുറുപ്പിന് സമന്‍സ് ലഭിച്ചത്. കേസിലെ പ്രതികള്‍ വെടിക്കെട്ട് നടന്നതില്‍ പീതാംബരക്കുറുപ്പിന്റെ ഇടപെടലിനെ കുറിച്ച് മൊഴി നല്‍കിയിയതിനെ തുടര്‍ന്നായിരുന്നു ഇത്.

Comments

comments