ശബരിമയിലെ സ്ത്രീ പ്രവേശനം; അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് ദേവസ്വം മന്ത്രി

0

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അഭിപ്രായ വോട്ടെടുപ്പ് നടത്താൻ സർക്കാർ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കോടതി ഉത്തരവിനേക്കാൾ പ്രാധാന്യം നൽകുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും സർവ്വ കക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സി യ്ക്ക് വിടുമെന്നും കടകംപള്ളി പറഞ്ഞു. എസ്റ്റാബ്ലിഷ്‌മെന്റ് നിയമനങ്ങളാണ് പി.എസ്.സിയ്ക്ക് വിടുക.

മലബാർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊച്ചി, തിരുവിതാംകൂർ ദേവസ്വങ്ങളിലെ ഇടപെടലുകളിലുള്ള അതൃപ്തി കോടതിയെ അറിയിക്കും. ദേവസ്വം ബോർഡ് യോഗങ്ങൾ പ്രത്യേകം ചേരും. വഴിപാട് നിരക്കുവർധന പുനഃപരിശോധിക്കും. വഴിപാട് നിരക്കുകൾ മൂന്നുമാസം മുൻപുതന്നെ ഹൈക്കോടതിയുടെ അനുമതിയോടെ കൂട്ടിയതാണെന്നും മന്ത്രി വ്യക്തമാക്കി.

Comments

comments

youtube subcribe