സൗദിയില്‍ നിന്ന് ഇനി നാട്ടിലേക്ക് പണം അയക്കാന്‍ ചിലവേറും.

0

സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി. ഇത് സംബന്ധിച്ച കരട് പ്രമേയം സൗദിയിലെ ധനകാര്യ സമിതി അംഗീകരിച്ചു കഴിഞ്ഞു. രാജ്യത്തെ ജനറല്‍ ഓഡിറ്റിംഗ് വിഭാഗത്തിന്റേതാണ് ശുപാര്‍ശ.  ആറ് ശതമാനമായിരിക്കും നികുതി. നികുതി ഒടുക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരിധി നിശ്ചയിക്കാനും കരടില്‍ നിര്‍ദേശമുണ്ട്.
ജോലി അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ നാട്ടിലേയ്ക്ക് മാറ്റാവുന്ന തുകയ്ക്കും പരിധി വരും. ശമ്പളരേഖകള്‍ ഹാജരാക്കി നികുതി വെട്ടിപ്പ് നടത്തുന്നതും,ബിനാമികളുടെ പേരില്‍ നാട്ടിലേക്ക് പണം അയക്കുന്നതും കനത്ത പിഴ ഈടാക്കുന്ന കുറ്റമായി പരിഗണിയ്ക്കും.

Comments

comments

youtube subcribe