96ാം വയസ്സിലെ ബിരുദത്തിന് ഒരു ഗിന്നസ് റെക്കോര്‍ഡ് ഫ്രീ

0

വാര്‍ദ്ധക്യത്തിന്റെ തണലുപറ്റി അടിങ്ങിയിരുന്നില്ല ജപ്പാന്‍ കാരനായ ഷിമേഗി ഹിരാക. ഒന്ന് മനസിരുത്തിയങ്ങ് പഠിച്ചു. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന പോലെ അപ്പോള്‍ കൂടെ പോന്നത് ഒരു സര്‍വകലാശാല ബിരുദവും ഗിന്നസ് റെക്കോര്‍ഡുമാണ്. സെറാമിക് ആര്‍ട്സിലാണ് ഹിരാത ബിരുദം നേടിയത്. ബിരുദം നേടുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന നിലയിലാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.
1919 ല്‍ ഹിരോഷിമയിലാണ് ഹിരാത ജനിച്ചത്. 100 വയസ്സുവരെ ജീവിക്കുന്ന എന്നതാണ് ഇദ്ദേഹത്തിന്റെ മോഹം. വെറുതെ അങ്ങ് ജീവിക്കുക എന്നല്ല, പറ്റിയാല്‍ (ആരോഗ്യം അനുവദിച്ചാല്‍) ഇനിയും പഠിക്കാന്‍ പോകുമെന്നും ഇദ്ദേഹം പറയുന്നു.

Comments

comments