Advertisement

ഫ്ളിപ്പ്കാര്‍ട്ട്  ഉൾപ്പടെ ആറ് കമ്പനികൾക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് നടത്താനാവില്ല

June 5, 2016
Google News 1 minute Read

ഫ്ളിപ്പ്കാര്‍ട്ട് ഉൾപ്പടെ ആറ് കമ്പനികൾ ഐഐടിയുടെ കരിമ്പട്ടികയിൽ. ക്യാമ്പസ് പ്ലേസ്‌മെന്റ് നല്കിയതിനു ശേഷം വിദ്യാർഥികൾക്ക് ജോലി നൽകാതിരുന്ന കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഈ സ്റ്റാർട്ട്അപ് കമ്പനികൾക്ക് 2016-17 അധ്യനവർഷത്തിൽ ഐഐടികളിൽ നിന്ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്താനാവില്ല. മുംബൈയിൽ നടന്ന ഐഐടികളുടെ പ്ലേസ്‌മെന്റ് കമ്മിറ്റികളിലാണ് തീരുമാനം ഉണ്ടായത്. കമ്മിറ്റിക്ക് മുന്നിൽ ഹാജരായി വ്യക്തമായ വിശദീകരണം നല്കിയാൽ മാത്രമേ വരും വർഷങ്ങളിൽ ഈ ക്മ്പനികൾക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്താനാവൂ.

വാഗ്ദാനം ചെയ്ത ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ വിശദീരണം നല്കാത്തപക്ഷം അവയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here