ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജിന് അനധികൃതമായി ഏക്കറുകണക്കിന് സ്ഥലം നല്‍കിയതായി പരാതി.

ഹരിപ്പാട് സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന് അനധികൃതമായി സ്ഥലം അനുവദിച്ചെന്ന് പരാതി.കഴിഞ്ഞ സര്‍ക്കാറാണ് ഇതിന് അനുമതി നല്‍കിയത്. 800 ഏക്കറോളം ഭൂമിയാണ് സ്വകാര്യ മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചിരുന്നത്. ഇതിന്റെ ഭൂരിഭാഗവും വയലാണ്. അന്വേഷിച്ച് മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ആരോഗ്യ മന്ത്രി ഷൈലജ പ്രതികരിച്ചിട്ടുണ്ട്. പദ്ധതി പുനരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY