”നടൻ വിജയകുമാറിന്റെ മകൾ എന്ന ലേബൽ തരരുത്”-അർഥന ബിനു

 

മുദ്ദുഗൗവിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അർഥന. നടൻ വിജയകുമാറിന്റെ മകളായ അർഥനയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം തെലുങ്കിലൂടെയായിരുന്നു.അവതാരകയായും മോഡലായും തിളങ്ങുന്ന അർഥനയെ വിജയകുമാറിന്റെ മകൾ എന്ന വിശേഷണത്തോടെയാണ് സോഷ്യൽമീഡിയയടക്കം പരിചയപ്പെടുത്തിയതും. എന്നാൽ,താൻ അർഥന വിജയകുമാർ അല്ല,അർഥന ബിനുവാണ് എന്ന് നടി തന്നെ വെളിപ്പെടുത്തുന്നു. ദയവു ചെയ്ത് തന്നെ വിജയകുമാറിന്റെ മകൾ എന്ന ലേബലിൽ കാണരുത് എന്നാണ് അർഥനയ്ക്ക് മാധ്യമങ്ങളോടും പറയാനുള്ളത്. കാരണവും നടി തന്നെ പറയുന്നു.

തന്റെ അച്ഛൻ വിജയകമാറും അമ്മ ബിനുവും വിവാഹമോചിതരായവരാണ്. താൻ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്താണ് താമസം. അച്ഛൻ ഇപ്പോൾ എവിടെയാണെന്ന് പോലും തനിക്കറിയില്ല.അതുകൊണ്ട് തന്നെ വിജയകുമാർ എന്ന നടന്റെ മകളായി അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അർഥന പറഞ്ഞിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE