കാലവർഷം വ്യാഴാഴ്ച എത്തും

0

 

കാലവർഷം ഈ വ്യാഴാഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അന്തരീക്ഷത്തിൽ ചുഴലി രൂപപ്പെട്ടതിനാൽ മഴ ശക്തമാകും.ആൻഡമാൻ തീരത്തെത്തിയ കാലവർഷക്കാറ്റ് അടുത്ത ദിവസം ശ്രീലങ്കൻ തീരത്തെത്തും. ഇത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കേരളത്തിലെത്തും.

മെയ് 20ന് ശേഷമാണ് സംസ്ഥാനത്ത് വേനൽമഴ തുടങ്ങിയത്. കൂടുതൽ മഴ കിട്ടുന്നത് കോഴിക്കോട്ടും കുറവ് മഴ പാലക്കാട്ടുമാണ്. വേനൽമഴ രണ്ട് ദിവസം കൂടി തുടരുമെന്നും തുടർന്ന് കാലവർഷവുമായി ലയിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.

Comments

comments