പുറ്റിംഗല്‍ വെടിക്കെട്ടപകടം:കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണസംഘം

0
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതില്‍ കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണസംഘം വെടിക്കട്ട് നടത്താന്‍ ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപേക്ഷ അപൂര്‍ണ്ണമായിരുന്നു. അത് അപ്പോള്‍ തന്നെ നിരസിക്കേണ്ടതായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒപ്പം അപേക്ഷ നിരസിക്കാതെ അതിനുമേല്‍ പോലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും ഉപദേശം സ്വീകരിച്ചതും തെറ്റായ നടപടിയായി.
വെടിക്കെട്ട് അപകടം നടന്നതിനുശേഷം സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പോലീസ് മേധാവിയ്ക്കാണെന്ന് കളക്ടര്‍ പറഞ്ഞത് വിവാദമായിരുന്നു.

Comments

comments