ബോളിവുഡിലെ മലയാളി പെരുമ

വിദ്യാ ബാലൻ, അസിൻ, ജോൺ എബ്രഹാം – ബോളിവുഡിൽ മലയാളികളുടെ ശിരസ്സുയർത്തിയ താരങ്ങൾ. എന്നാൽ ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്രയും മലയാളിയാണ് എന്നത് നമ്മളിൽ എത്ര പേർക്ക് അറിയാം ?!

പ്രിയങ്ക ചോപ്ര

Priyanka_Chopra_at_Guess_store

ബി-ടൗണിലെ മുൻനിര താരങ്ങളിൽ ഒരാളായ പ്രിയങ്ക ചോപ്രയുടെ അമ്മ മലയാളിയാണ്. കഴിഞ്ഞ ദിവസം മരിച്ച മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രിയങ്ക ചോപ്ര കോട്ടയം പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ എത്തിയിരുന്നു.

അദാ ഷർമ്മ

Adah_Sharma_SAI_7434

പാലക്കാട്ടെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് മൂംബൈയിൽ വളർന്നയാളാണ് അദാ ഷർമ്മ. വിക്രം ഭട്ടിന്റെ ‘1920’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരംഗേറ്റം കുറിച്ച അദാ ഷർമ്മ ‘ഹസീ തോ ഫസി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷശ്രദ്ധ പിടിച്ച് പറ്റിയത്. അദാ ഷർമ്മയുടെ അമ്മവീടാണ് പാലക്കാടുള്ളത്. വർഷത്തിൽ രണ്ട് തവണ താൻ പാലക്കാട് വരാറുണ്ടെന്നും അദാ ഷർമ്മ പറയുന്നു.

അനൗഷ്‌ക ഷർമ്മ

Anoushka-Shankar-6-e1451630872659

സിതാർ മാന്ത്രികൻ രവി ശങ്കറിന്റെ പുത്രിയാണ് അനൗഷ്‌ക ശങ്കർ. അനൗഷ്‌ക ശങ്കറിന്റെ അമ്മൂമ്മ മലയാളിയാണെന്ന് അടുത്തിടെ മാധ്യമങ്ങളോട് അവർ പറഞ്ഞിരുന്നു.

കെകെ

kk

കെ.കെ എന്നറിയപ്പെടുന്ന കൃഷ്ണ കുമാർ കുന്നത്ത് ദില്ലിയിൽ ജനിച്ചു വളർന്ന മലയാളിയാണ്. ദിൽ ഛാഹ്ത ഹെ, ഓം ശാന്തി ഓം, ഗോൽമാൽ 3, മർഡർ 3 തുടങ്ങി നിരവധി സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് കെ.കെ. ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ കൃഷ്ണ ഭജനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് വാഴയിലയിൽ ആഹാരം കഴിക്കുന്നത് ഏറെ ഇഷ്ടമാണ്. പൊറോട്ട-ചിക്കൻ, മസാല ദോശ പോലുള്ള ആഹാരങ്ങളും ഇദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്.

സുരേഷ് നായർ

suresh-nair 4

 

നമസ്‌തേ ലണ്ടൻ, സിങ്ങ് ഇസ് കിങ്ങ് , കഹാനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നാമെല്ലാം കണ്ട് കാണും. എന്നാൽ ഈ ചിത്രങ്ങളുടെ സംവിധായകൻ ഒരു മലയാളി ആണെന്ന് എത്ര പേർക്ക് അറിയാം ?? ഏപ്രിൽ 18, കിരീടം, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് സുരേഷ് നായർ.

അസിൻ

asin_640x480_61439196537

കൊച്ചിക്കാരിയാണ് അസിൻ എന്ന അസിൻ തോട്ടുങ്കൽ. എറണാകുളത്തെ പ്രശസ്ത കോളജായ സെന്റ് തെരേസാസിലാണ് അസിൻ ഡിഗ്രി പഠിച്ചത്. ഗജ്‌നി, ഹൗസ് ഫുൾ, എന്നീ ചിത്രങ്ങളിലൂടെ ബി-ടൗൺ പ്രേക്ഷകരുടെ മനംകവർന്ന പ്രിയതാരം അസിന്റെയും മൈക്രോമാക്‌സ് കോ-ഫൗണ്ടർ രാഹുൽ ഷർമ്മയുടേയും വിവാഹം പരമ്പരാഗത ക്രിസ്ത്യൻ രീതിയിലാണ് നടന്നത്. പിന്നീട് നോർത്ത് ഇന്ത്യൻ രീതിയിലും അവർ വിവാഹ ചടങ്ങികൾ നടത്തി.

വിദ്യാ ബാലൻ

vidya balan

പരിനീതയിലൂടെ തുടക്കം കുറിച്ച് ‘ഹമാരി അധൂരി കഹാനി’ വരെ എത്തി നിൽക്കുന്നു വിദ്യാ ബാലൻ എന്ന പാലക്കാട് കാരിയുടെ വിജയ ഗാഥ. ഡിജികേബിൾ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പി ആർ ബാലന്റെയും, സരസ്വതിയുടേയും മകളാണ് വിദ്യാ ബാലൻ. പാലക്കാട് സ്വദേശി ായത് കൊണ്ട് തന്നെ തമിഴും മലയാളവും കലർന്ന ഭാഷയിലാണ് വിദ്യാ ബാലൻ വീട്ടിൽ സംസാരിക്കുന്നത്. നടി പ്രിയാമണി വിദ്യാ ബാലന്റെ ബന്ധുവാണ്.

കല്ല്യാണം കഴിച്ചത് സിദ്ധാർത്ഥ് റോയ് കപൂർ (CEO UTV Motion Pictures) എന്ന പഞ്ചാബിയെ ആണെങ്കിലും കല്ല്യാണം തമിഴ് ആചാരപ്രകാരം ആയിരുന്നു. തമിഴ് ആചാരങ്ങളാണ് പാലക്കാട്ടുകാർ പിൻതുടരുക. കാഞ്ചീപുരം സാരിയും, സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് വിവാഹ വേദിയിൽ എത്തിയ വിദ്യ ശരിക്കും സൗത്ത് ഇന്ത്യൻ ആയി കാണപ്പെട്ടു.

ജോൺ എബ്രഹാം

jon abraham

ആലുവയിലാണ് ജോൺ എബ്രഹാം ജനിച്ചത്. ജോൺ എബ്രഹാമിന്റെ പേർഷ്യൻ പേര് ഫർഹാൻ എന്നാണെങ്കിലും മാർത്തോമ സിറിയൻ ക്രിസ്ത്യാനിയായ അച്ഛനാണ് ജോൺ എന്ന് പേരിട്ടത്. കേരളത്തിന്റെ തനത് വിഭവങ്ങളായ അപ്പം, ഇടിയപ്പം, പുട്ട് എന്നിവയുടെയൊക്കെ ആരാധകനാണ് ജോൺ എബ്രഹാം. തന്റെ പാഴ്‌സിയായ അമ്മ ഉണ്ടാക്കുന്നത്ര രുചികരമായി മറ്റൊരു മലയാളിയും അവിയൽ ഉണ്ടാക്കിയതായി കണ്ടിട്ടില്ലെന്നും ജോൺ പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews