തെരഞ്ഞെടുപ്പിലെ തിരിച്ചടി; നയരേഖാ രൂപീകരണത്തിനും സംഘടനാ പുന: ക്രമീകരണത്തിനും സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നയരേഖയ്ക്ക് രൂപം നൽകാൻ കെ പി സി സി നിർവ്വാഹക സമിതി തീരുമാനം. വി ഡി സതീശൻ കൺവീനറായ ആറംഗ ഉപസമിതിയെ ഇതിനായി ചുമതലപ്പെടുത്തി.

നയരേഖയുടെ അടിസ്ഥാനത്തിൽ താഴേ തട്ടിലുള്ള ബൂത്ത് മുതൽ കെ പി സി സി തലം വരെ ആവശ്യമായ പുന ക്രമീകരണങ്ങൾ നടത്തും. ഡി സി സി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ മാറ്റാൻ സാധ്യത. തെരഞ്ഞെടുപ്പ് തോൽപിവെയക്കുറിച്ച് പരിശോധിക്കാൻ നാല് മേഖലാസമിതി നിയമിക്കാനും യോഗ തീരുമാനം.

തോൽവിക്ക് പാർട്ടിയിലെ എല്ലാ നേതാക്കളും ഉത്തരവാദികളാണെന്നും തെരെഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സിയുടെ മദ്യനയത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ അറിയിച്ചു. യോഗതീരുമാനങ്ങൾ വിശദീകരിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയരേഖ രൂപവത്കരണത്തിന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ പാലോട് രവി, ജോൺസൺ എബ്രഹാം, പി.എം. സുരേഷ്ബാബു, മാന്നാർ അബ്ദുൽ ലത്തീഫ്, ബിന്ദുകൃഷ്ണ എന്നിവരാണ് അംഗങ്ങൾ

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE