കറുപ്പിനും സൗന്ദര്യമുണ്ട്; ഘാന ലോകത്തെ പഠിപ്പിക്കുന്നു

സൗന്ദര്യമെന്നാൽ വെളുപ്പാണ് എന്ന മിഥ്യാധാരണയ്ക്ക് പിന്നാലെയാണ് ലോകം. ഇരുണ്ട നിറം അപമാനമായി കാണുന്നവരുടെ നാടുകളിൽ ഫെയർനെസ് ക്രീം കമ്പനികൾ മാർക്കറ്റ് കീഴടക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. തൊലിയുടെ നിറം നോക്കി മനുഷ്യരെ അളക്കുന്ന സമൂഹബോധത്തിന് കനത്ത പ്രഹരം നല്കാനൊരുങ്ങുകയാണ് ആഫ്രിക്കൻ രാജ്യമായ ഘാന. കറുത്തവരെ നികൃഷ്ടരായി കാണുന്ന സവർണലോകത്തിന്റെ കാപട്യങ്ങൾക്കു നേരെ ഇനി ഘാന തലതാഴ്ത്തില്ല.

ഫെയർനെസ് ക്രീമുകളും ബഌച്ചിംഗ് ഉല്പന്നങ്ങളും പൂർണമായും നിരോധിച്ചുകൊണ്ടുള്ള വിപ്ലവത്തിനാണ് ഘാന തുടക്കമിടുന്നത്.ആഗസ്ത് മുതൽ രാജ്യത്ത് നിരോധനം നിലവിൽ വരും.ഹൈഡ്രോക്വിനോൻ എന്ന സ്‌കിൻ ബ്ലീച്ചിംഗ് പദാർഥം ചേർന്ന എല്ലാ ഉല്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. വർണവെറിയോടുള്ള പ്രതിഷേധം മാത്രമല്ല ഈ വസ്തു കാൻസറിനു കാരണമാകുന്നുവെന്ന പഠനവും തീരുമാനത്തിനു പിന്നിലുണ്ട്.കൂടുതൽ ആകർഷകത്വവും ജീവിതവിജയവുമെന്ന ഫെയർനെസ് ക്രീം ആപ്തവാക്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഘാനയുടെ ഈ തീരുമാനം അഭിനന്ദനം അർഹിക്കുന്നു.

NO COMMENTS

LEAVE A REPLY