കടുവകൾക്കായി ടൈഗർ എക്‌സ്പ്രസ് വരുന്നൂ!!!

കടുവാസംരക്ഷണത്തിന് ഇനി ടൈഗർ എക്‌സ്പ്രസ്സും. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പുതിയ ഇടത്തരം ആഡംബര ട്രെയിൻ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.ലോകപരിസ്ഥിദിനത്തിൽ ഡൽഹിയിലെ സഫ്ദർജുങ്ങ് സ്റ്റേഷനിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു ട്രെയിൻ ഫഌഗ് ഓഫ് ചെയ്തു.മുംബൈയിൽ നിന്ന് റിമോട്ട് കൺട്രോൾ വഴി മന്ത്രി ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.rou

മധ്യപ്രദേശിലെ ബന്ധ് വർഗ്,കൻഹാ എന്നീ ദേശീയോദ്യാനങ്ങളടക്കം നിരവധി സ്ഥലങ്ങളിലൂടെയുള്ള സവാരിയാണ് വിനോദസഞ്ചാരികൾക്കായി ടൈഗർ എക്‌സ്പ്രസ് സമ്മാനിക്കുക.ജംഗിൾബുക്ക് എഴുതാൻ റുഡ്യാർഡ് കിപഌങ്ങിന് പ്രേരണയായതെന്ന് പറയപ്പെടുന്നതാണ് കടുവകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കൻഹ ദേശീയോദ്യാനം.പരിസ്ഥിതി പ്രശ്‌നങ്ങളെ ഇന്ത്യൻ റെയിൽവേ സഗൗരവം പരിഗണിക്കുമെന്നും വിനോദസഞ്ചാരികൾക്കായി കൂടുതൽ ട്രെയിനുകൾ റെയിൽവേ അവതരിപ്പിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.tiger-express-L

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews