Advertisement

ഹരിയാനയിൽ വീണ്ടും ജാട്ട് പ്രക്ഷോഭം; സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ

June 6, 2016
Google News 1 minute Read

ഹരിയാനയിൽ ജാട്ട് വിഭാകക്കാരുടെ സംവരണ പ്രക്ഷോഭം വീണ്ടും ശക്തമാകുകയാണ്. പ്രക്ഷോഭത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് അയ്യായിരത്തോളം അർധസേനാംഗങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചു. ഒമ്പത് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. റോത്തക്, സോനിപ്പത്, ഭിവാനി, ഹിസാർ, ജജ്ജാർ  ജില്ലകളിൽ അർധ സേനാംഗങ്ങൾ ഫ്ളാഗ് മാർച്ച് നടത്തി. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിൽ റോത്തക്കിൽ 50 പേരെ കസ്റ്റഡിയിലെടുത്തു.

സ്ഥിതിഗതികൾ വിലയിരുത്താൻ ചണ്ഡിഗഢിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നു. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പോലീസുകാർക്ക് അവധി നൽകരുതെന്നാണ് നിർദ്ദേശം. ഫെബ്രുവരിയിൽ റോത്തക് ജില്ലയിൽ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇവിടെ ഇത്തവണ പൂജകളോടെയാണ് പ്രക്ഷോഭം പുനരാരംഭിച്ചത്.

അഖിലേന്ത്യ ജാട്ട് സംവരണ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ റോത്തക്-പാനിപ്പത്ത് ദേശീയപാതയുടെ വശങ്ങളിൽ താൽക്കാലിക ഷെഡ്ഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. ദേശിയപാതകൾ സമിതി ഉപരോധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഹരിയാനയിലെ 21 ജില്ലകളിൽ 15 ജില്ലകളിലും പ്രക്ഷോഭ സമിതി ധർണ നടത്തുന്നുണ്ട്. സമരം സമാധാന പരമായിരിക്കും എന്ന് സമിതി ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം റോഡ്, റെയിൽ മാർഗ്ഗങ്ങൾ ഉപരോധിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന ജാട്ട് പ്രക്ഷോഭത്തിൽ 30 പേർ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ജാട്ട് സമ്മർദത്തിന് വഴങ്ങി ഹരിയാനയിലെ ബി.ജെ.പി സർക്കാർ ജാട്ട് സംവരണ നിയമം പാസാക്കിയെങ്കിലും അത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here