ഈ ആരാധികയെ കാണാൻ എങ്ങനെ മെഗാസ്റ്റാർ എത്താതിരിക്കും

ലേഖ നമ്പൂതിരി വെറുമൊരു മമ്മൂട്ടി ആരാധിക മാത്രമല്ല. മമ്മൂട്ടി അവതരിപ്പിച്ച
കഥാപാത്രത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ മനുഷ്യ സ്‌നേഹി കൂടിയാണ്. ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാതെയാണ് ലേഖ തന്റെ വൃക്ക മറ്റൊരാൾക്ക് നൽകിയത്.

എന്നാൽ ഇന്ന് ലേഖ രോഗക്കിടക്കയിലാണ്. നട്ടെല്ലിന് രോഗം ബാധിച്ച് , പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനാകാത്ത ലേഖയ്ക്ക് ആഗ്രഹം ഒന്നേ ഉള്ളൂ മമ്മൂട്ടിയെ ഒന്നു കാണണം. ഈ ആഗ്രഹമറിഞ്ഞ മമ്മൂട്ടി തന്റെ ആരാധികയെ കാണാനെത്തും. മമ്മൂട്ടി ചിത്രമായ ലൗഡ്‌സ്പീക്കറാണ് യാതൊരു പ്രതിഫലവും വാങ്ങാതെ തന്റെ വൃക്കകളിലൊരെണ്ണം ഷാഫി എന്ന വ്യക്തിക്ക് നൽകാൻ ലേഖയെ പ്രേരിപ്പിച്ചത്.

മമ്മൂട്ടിയെ കാണണമെന്ന ലേഖയുടെ ആഗ്രഹം ഓൺ ലുക്കേഴ്‌സ് മീഡിയ എന്ന വെബ്‌സൈറ്റിലൂടെ അറിഞ്ഞതോടെ, അദ്ദേഹത്തിന്റെ മാനേജർ ലേഖയുമായി ഫോണിൽ ബന്ധപ്പെട്ടു. ഉടൻ മമ്മൂട്ടി ലേഖയെ കാണുമെന്ന് അറിയിക്കുകയും ചെയ്തു.

ആരോഗ്യം നഷ്ടപ്പെട്ട ലേഖയ്ക്ക് വേണ്ട ചികിത്സ നൽകാൻ കഷ്ടപ്പെടുകയാണ് കുടുംബം. സാമ്പത്തിക പരാധീനതകളാൽ വേണ്ട ചികിത്സ കിട്ടുന്നുമില്ല. മെഗാസ്‌റ്‌റാർ ചികിത്സയ്ക്ക് വേണ്ട സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY