കനയ്യകുമാർ പറഞ്ഞത് വെറുതെയല്ല!!

 

ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ് കനയ്യകുമാറിനെ വിമാനത്തിനകത്ത് ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട മനാസ് ദേകയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഒന്നിച്ചുള്ള സെൽഫി സോഷ്യൽമീഡിയയിൽ. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ അനുസ്മരണാർഥം പൂനെയിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്നുള്ളതാണ് ഇരുവരും ഒന്നിച്ചുള്ള സെൽഫി. മനാസ് ദേക തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 24നാണ് ജെറ്റ് എയർവെയ്‌സിൽ വച്ച് കനയ്യകുമാറിനെ മനാസ് ദേക ആക്രമിച്ചത്. തന്നെ ആക്രമിച്ച വ്യക്തി കടുത്ത ബിജെപി പ്രവർത്തകനാണെന്ന് കനയ്യ പ്രതികരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY