ഇറക്കുമതി ചെയ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നെഹ്‌റു രാഷ്ട്ര നിർമ്മാണം നടത്തിയതെന്ന് അമിത് ഷാ

0

ഇന്ത്യയുടെ തനതായ പാരമ്പര്യവും മൂല്യങ്ങളും ഉപേക്ഷിച്ച് വിദേശ ആശയങ്ങളെ ഉൾക്കൊള്ളുകയായിരുന്നു ജവഹർലാൽ നെഹറു എന്ന് ബി ജെ പി അധ്യക്ഷൻ അമിത് ഷാ. ഇറക്കുമതി ചെയ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നെഹ്‌റു രാഷ്ട്ര നിർമ്മാണം നടത്തിയതെന്നും എന്നാൽ ജനസംഘം നേതാവായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഇന്ത്യൻ പാരമ്പര്യത്തെ സംരക്ഷിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജീവചരിത്ര രാഷ്ട്രദ്രഷ്ടയുടെ പ്രകാശാന ചടങ്ങിൽവെച്ചാണ് ഷാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാരമ്പര്യവും മൂല്യങ്ങലും സംരക്ഷിക്കണം എന്ന ആശയത്തിൽ ഊന്നിയാണ് ദീൻദയാൽ ഉപാധ്യായ ജനസംഘം രൂപീകരിച്ചതെന്നും അതാണ് പിന്നീട് ബിജെപിയായി മാറിയതെന്നും ഷാ പറഞ്ഞു. അദ്ദേഹം തെളിച്ച പാതയിലൂടെയാണ് ഇന്നും ബിജെപി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ആശയങ്ങൾ വച്ചുപുലർത്തിയ നിരവധി പേർ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്‌നിച്ചു. എന്നാൽ സ്വാതന്ത്യത്തിന് ശേഷം അതിന്റെ അംഗീകാരം മുഴുവൻ കോൺഗ്രസിനാണ് ലഭിച്ചത്. ഇന്ത്യ ഇന്നു സുരക്ഷിതമായ കരങ്ങളിലാണ്. പാരമ്പര്യങ്ങളോ മൂല്യങ്ങളോ കൈവിടാതെത്തന്നെ ആഗോളനേതൃത്വത്തിലേക്ക് ഇന്ത്യ വളർന്നു. ഉപാധ്യായയുടെ തത്വശാസ്ത്രങ്ങളാണ് ഇതിന് അടിത്തറയായതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments