മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രിയങ്കാ ചോപ്ര കോട്ടയത്തെത്തി

0

ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാരച്ചടങ്ങുകൾ കോട്ടയം പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നടത്തി. പ്രിയങ്കാ ചോപ്ര,സഹോദരൻ സിദ്ധാർഥ് ചോപ്ര തുടങ്ങി അടുത്ത ബന്ധുക്കളെല്ലാം പൊൻകുന്നത്ത് എത്തിയിരുന്നു.priyanka-chopra-grandma

പ്രിയങ്കയുടെ അമ്മ മധു അശോക് ചോപ്രയുടെ അമ്മയാണ് മേരി ജോൺ. ഇവർ കുമരകം കവളപ്പാറ കുടുംബാംഗമാണ്.തന്നെ സംസ്‌കരിക്കേണ്ടത് നാട്ടിൽത്തന്നെയാവണമെന്ന മേരി ജോണിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.Capture

കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. വൈദികരായ ഫാ. ബെന്നെറ്റ് കുര്യാക്കോസ്, ഫാ. ജിനൊ വര്‍ഗീസ്, ഫാ. ഡോ.ബിനോയ് തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

FotorCreated

Comments

comments